News Section: റിപ്പോര്‍ട്ടര്‍

ഡല്‍ഹിയില്‍ സൌജന്യ വൈ ഫൈ ഉടന്‍

February 13th, 2015

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ സൌജന്യ വൈ ഫൈ എന്ന സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമായേക്കും. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഇക്കാര്യം സംബന്ധിച്ച് ആം ആദ്മി നേതാക്കള്‍ ഐടി കമ്പനി പ്രതിനിധികളുമായി ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. 2,000 കോടിരൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്.

Read More »

ജീവിതം തിരികെ നല്കിയത് അയൽക്കാർ

January 25th, 2015

നാദാപുരം: കത്തി  ചാമ്പലാകുന്ന  വീട്ടിൽ നിന്ന് ജീവന്‍ തിരിച്ചുനല്‍കിയ അയൽ വീടുകളിലെ  മനുഷ്യർ .  എന്റെ ജീവിതസമ്പാദ്യങ്ങള്‍ അഗ്നിവിഴുങ്ങിയതിന്‍െറ ആഘാതത്തില്‍നിന്ന് കോടഞ്ചേരി പാറകുന്നത്ത് കുഞ്ഞബ്ദുല്ല ഇനിയും മോചിതനായിട്ടില്ല. തന്‍െറ ജീവിതസ്വപ്നങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത് തീയിട്ടപ്പോള്‍ രക്ഷകരായത്തെിയത് അയല്‍ക്കാരും നാട്ടുകാരുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അക്രമികള്‍ വീട്ടിലത്തെി വീട്ടുമുറ്റത്തെ ഇന്നോവ കാറാണ് ആദ്യം തീയിട്ടത്. പിന്നീട്, ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ജീവനുംകൊണ്ട് ഭാര്യയെയും മക്കളെയു...

Read More »

ചുംബന സമരം നാദാപുരത്തും

December 29th, 2014

നാദാപുരം: വര്‍ഷങ്ങളായി അവഗണനയില്‍ കഴിയുന്ന വാണിമേല്‍ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതീകാത്മകമായി റോഡില്‍ ചുംബിച്ചത് ശ്രദ്ധേയമായി. ഞായറാഴ്ച വൈകുന്നേരം ഭുമിവാതുക്കല്‍ ടൗണിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലി അധിക്യതരുടെ അവഗണനയ്‌ക്കെതിരെയുളള ശക്തമായ താക്കീതായി.പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ന്തുണയില്ലാതെ നടന്ന സമരത്തില്‍ വിവിധ പാര്‍ട്ടികളിലെ സജീവ പ്രവര്‍ത്തകരുടെ നിറഞ്ഞ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വാണിമേല്‍ ടുഡേ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ നേത്യത്വത്തിലാണ് റോഡില്‍ ചുംബന സമരം ന...

Read More »

ജനഹൃദയങ്ങളില്‍ നിത്യസ്മാരകം തീര്‍ത്ത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ യാത്രയായി

December 5th, 2014

കൊച്ചി: നിയമവാഴ്ചയ്ക്കും സാമൂഹ്യനീതിക്കുംവേണ്ടി ശബ്ദമുയര്‍ത്തിയ നീതിയുടെ സൂര്യന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. നീതിയുടെ കാവലാളായിരുന്ന ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ മലയാളനാടിന്റെ പൂര്‍ണ ആദരവോടെ ചരിത്രത്തിലേക്ക് വിടവാങ്ങി. വെള്ളിയാഴ്ച വൈകുന്നേരം എറണാകുളം രവിപുരം വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയ്യരുടെ സംസ്കാര ചടങ്ങുകള്‍ നടന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ അദ്ദേഹത്തിന്റെ വസതിയായ സദ്ഗമയയില്‍ നിന്നും മൃതദേഹം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേയ്ക്ക് പൊതു ദര്‍ശനത്തിനായി മാറ്റിയിരുന്നു. സമൂഹത്ത...

Read More »

നാദാപുരം സര്‍ക്കാര്‍ കോളേജ്

November 16th, 2014

നാദാപുരം :സര്‍ക്കാര്‍ കോളേജിനായി ലഭ്യമാക്കിയ കിണമ്പറക്കുിലെ സ്ഥലം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത് ബില്‍ഡിംഗ് സെക്ഷനിലെ സുപ്രണ്ടിംഗ് എന്‍ജിനിയറിംഗ് വി.ബാലക്യഷ്ണന്‍,ചീഫ് ആര്‍'ിടക്ചര്‍ സി.വി.ദിലീപ് കുമാര്‍,എ.ഇ.ഇ.അരവിന്ദാക്ഷന്‍,ഡപ്യു'ി അര്‍'ി'ക്ചര്‍ രാജീവന്‍,എ.ഇ.ഗോപാലക്യഷ്ണന്‍ എിവരുടെ നേത്യത്വത്തിലുളള പൊതുമരാമത്ത് സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.കോളേജിനായി നിര്‍മ്മിക്കു കെ'ിടത്തിന്റെ രൂപ കല്‍പ്പന എങ്ങനെ തയ്യാറാക്കണമെതിനെ കുറിച്ച് ഒരു രൂപം നല്‍കാനാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ...

Read More »

വളയം എം.എല്‍.പി. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം

November 16th, 2014

നാദാപുരം: വളയം എം.എല്‍.പി. സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം സമര്‍പ്പണം വ്യാപാരി നേതാവ് അമ്പലക്കണ്ടി അബ്ദുറഹിമാനും സ്‌കൂള്‍ ബസ്സിന്റെ താക്കോല്‍ദാനം മാനേജര്‍ വി.പി. മമ്മുഹാജിയും നിര്‍വഹിച്ചു. എല്‍.എസ്.എസ്. ജേതാവ് സജ്ജനയ്ക്കുള്ള ഉപഹാരം എം.എല്‍.എ. സമ്മാനിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുമതി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം.വി.ഹമീദ്, കെ.അബ്ദുല്‍ ഖാദര്‍, കെ.പി.കുമാരന്‍, പ്രധാനാധ്യാപിക ബി.കെ.കൃഷ്ണകുമ...

Read More »

എം.വി രാഘവന്‍ അന്തരിച്ചു

November 9th, 2014

കണ്ണൂര്‍: സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പാര്‍ക്കിസന്‍സ് രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു. എംവിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം.വി രാഘവന്‍ കേരള രാഷ്ട്രീയത്തിലെ ശക്തനായ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു. ശക്തനും ധീരനുമായ നേതാവെന്ന നിലയില്‍ മാര്‍ക്സിസ്റു പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു. 1986 ല്‍ ബധല്‍രേഖ അവതരിപ്പിച്ചതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. ത...

Read More »

നാദാപുരം ടൗണില്‍ കുടിവെള്ളം പാഴാവുന്നത് പതിവ് കാഴ്ച

September 11th, 2014

നാദാപുരം: ടൗണിലൂടെ കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമായില്ല. ടൗണിലെ മൂന്ന് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പുളിക്കൂല്‍ റോഡിലാണ് പൈപ്പുകള്‍ പൊട്ടിയത്. ഒഞ്ചിയം- ചോറോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള രപധാന പൈപ്പുകളാണ് ഒരു വര്‍ഷം മുമ്പ് പൊട്ടിയത്. അറക്കുറ്റപ്പണി നടത്തിയിട്ടും പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമായില്ല. റോഡിലൂടെ വെള്ളമൊഴുക്ക് പതിവായതോടെ പൈപ്പ് പൊട്ടിയ സ്ഥലങ്ങളിലെ ടാറിങ് തകര്‍ന്നിട്ടുണ്ട്. ടൗണിലെ മാലിന്യങ്ങള്‍ പൊട്ടിയ പൈപ്പിലേക്ക് ഇറങ്ങ...

Read More »

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൊലോറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു

September 2nd, 2014

നാദാപുരം: പുളിക്കൂല്‍ റോഡിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൊലോറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചേണികണ്ടിയില്‍ ചെക്കായിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുതിയാറക്കല്‍ സുബീഷിന്റെ കെഎല്‍ 18 എഫ് 2796 നമ്പര്‍ ബൊലോറ ജീപ്പാണ് തീവെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെയോടെ തീ ഉയരുന്നത് കണ്ട് വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തീ അണക്കുകയായിരുനനു. നാദാപുരം പൊലീസ് സ്ഥലത്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് നിര്‍ത്തിയിട്ട രണ്ട് പിക്കപ്പ്‌വാനുകള്‍ക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

Read More »

കുടുംബത്തിന്‌വീടൊരുക്കാന്‍ കുട്ടി പൊലീസുകാരും രംഗത്ത്

August 23rd, 2014

വളയം: കുറുവന്തേരി പാട്ടോം കുന്നുമ്മല്‍ ബാബുവിന്റെ കുടുംബത്തിന് വീടൊരുക്കാന്‍ കുട്ടി ാെപലീസുകാരും രംഗത്ത്. ജനമൈത്രി പൊലീസും സര്‍വകക്ഷി നേതൃത്വവും നടത്തുന്ന ധനസമാഹരണത്തില്‍ വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് സംഘവും പങ്കാളികളായി. നാട്ടുകാരില്‍ നിന്നും സ്റ്റുഡന്റ് പൊലീസ് ശേഖരിച്ച തുക വളയം സഡീഷനല്‍ എസ്‌ഐ ഖാലിദ് ഏറ്റുവാങ്ങി. മുനീര്‍, മിനി, സുരേഷ് ബാബു, ടി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Read More »