നാദാപുരം: ആരോഗ്യ മുന്നേറ്റത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിന് അഭിമാനിക്കാം. ജില്ലയിൽ ഒന്നാമതായി സംസ്ഥാന കായകൽപ്പ് അവാർഡ് ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്. 2022-2023 വർഷത്തിലെ കായ കല്പ് അവാർഡാണ് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുജിത്വം,പരിപാലനം അണുബാധനിയന്ത്രണം, എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായ്കല്പ് .

കേരളത്തിലെ എല്ലാ ആശുപത്രികളിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് ഈ അവാർഡ് ലഭിക്കുന്നത്. ജില്ലാതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും പരിശോധന നടത്തിയാണ് അവാർഡ് നിർണയിക്കുന്നത് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹാരായ ചെക്യാട് പഞ്ചായത്തിലെ എഫ്.എച്ച്.സി ചെക്യാട് രണ്ട് ലക്ഷം രൂപ ക്യാഷ് അവാർഡ് നേടി. കൂട്ടായ ശ്രമഫലമായി നേടിയ അവാർഡിൽ മുഴുവൻ ജീവനക്കാരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ അഭിനന്ദിച്ചു.
Health is pride; State Kayakalp Award to Chekyat Primary Health Centre