നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിൽ മൂന്ന് റോഡുകൾ നാടിനു സമർപ്പിച്ചു . ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ എക്കോട്ട് കുളങ്ങര റോഡ് , പതിനാറാം വാർഡിലെ പാതാരത്തു റോഡ് , തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. ഇരുപത്തി രണ്ടാം വാർഡിലെ പുളിഞ്ഞോളി എടവത്ത് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത് .

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജനീദ ഫിർദൗസ് , മെമ്പർ ആയിഷ ഗഫൂർ എന്നിവർ വിവിധ വാർഡുകളിൽ അധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,വാർഡ് വികസന സമിതി കൺവീനർമാരായ ഷഹീർ മുറിച്ചാണ്ടി , കരീം കണ്ണോത്ത് , കെ കെ അയ്യൂബ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എം രഘുനാഥ് ,കോമത്ത് ഫൈസൽ , മഠത്തിൽ അബ്ദുല്ല ഹാജി , കപ്പാറോട്ട് അബുഹാജി , വി പി ഫൈസൽ , പറോളി കുഞ്ഞമ്മദ് , അബ്ദുല്ല മാസ്റ്റർ കണ്ടോത്ത് , മുഹമ്മദ് തോടെന്റവിട ,ജാഫർ തുണ്ടിയിൽ, നൗഷാദ് മുണ്ടടത്തിൽ സംസാരിച്ചു .
development revolution; Three roads were dedicated to the nation