പാറക്കടവ്: ഉമ്മത്തൂർ- മണികണ്ഠമഠം റോഡിലെ പ്രധാന പ്രവേശന കവാടത്തിലെ അവശിഷ്ട പൈപ്പ് ഭാഗങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. ജലനിധിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് കുഴിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇത് ടാർ ചെയ്യുകയും ചെയ്തു.പക്ഷേ ടാർ ചെയ്തതിന് മുമ്പ് ബാക്കിയുള്ള സ്റ്റീൽ കുറ്റി അവിടെ നിന്നും കുഴിച്ചുമാറ്റിയെടുക്കാൻ മുതിർന്നില്ല. അതിന്റെ പ്രത്യാഘാതമാണ് ഇന്ന് വാഹന യാത്രക്കാരും,കാൽ നട യാത്രക്കാരും അനുഭവിക്കുന്നത്.

എതിർശയിൽ നിന്നും വരുന്ന വാഹനത്തിന്റെ സൈഡ് കൊടുക്കാൻ മുതിർന്നാൽ ഒരുപക്ഷേ ടയർ പൊട്ടാൻ സാധ്യതയുണ്ട്. കാൽനടയാത്രക്കാർക്ക് കാൽ തട്ടി അപകടപ്പെടാനുള്ള സാധ്യതയും വളരെ കൂടുതൽ. മാത്രവുമല്ല അവശിഷ്ട പൈപ്പിനുള്ളിൽ ടാറും നിറച്ച അവസ്ഥയാണ്. അപകടം ഒഴിവാക്കുവാൻ വേണ്ടി സ്റ്റീൽ പൈപ്പ് കട്ട് ചെയ്തുകൊണ്ട് റോഡിന് സമാനമാക്കണമെന്നാണ് നാട്ടുകാരുടെയും, അടുത്തുള്ള കടക്കാരുടെ പ്രധാന ആവശ്യം.
tarred; Steel pipe poses a threat of danger