നാദാപുരം: നിറപുഞ്ചിരിയോടെ ഏവരുടെയും ഹൃദയത്തിൽ ഇടം നേടുന്ന അനസിൻ്റെ ആകസ്മിക മരണത്തിൻ്റെ ഞെട്ടൽ മാറാത കല്ലാച്ചിയിലെ സുഹൃത്തുക്കളും പാതിരപ്പറ്റയിലെ നാട്ടുകാരും. കല്ലാച്ചി മാർക്കറ്റ് റോഡിലെ അപ്പപ്പീടിക നടത്തുന്ന അനസ്സ് സഹോദരൻ്റെ വീട്ടിൻ്റെ മുകളിൽ നിന്ന് തേങ്ങ താഴേക്ക് ഇറക്കുമ്പോഴാണ് ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

പാതിരപ്പറ്റയിലെ കാപ്പുമ്മൽ അനസി (39) ന് ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രക്കിടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . ഭാര്യ: അസ്മ മക്കൾ: മുഹമ്മദ് അസ്ലഹ് , ഐസ മെഹറിൻ സഹോദരങ്ങൾ. ഹമീദ്, അസിസ്, അർഷാദ്, ആസ്യ, ഹസീന, അസ്മ, അർഷിന.
Death of Anasin; Shocked friends and locals of Maratha Kallachi