ആരോഗ്യ ജാഗ്രത; മനുഷ്യ ഡ്രോണുകൾ വീടുകളിലെത്തും

ആരോഗ്യ ജാഗ്രത; മനുഷ്യ ഡ്രോണുകൾ വീടുകളിലെത്തും
Mar 23, 2023 01:05 PM | By Athira V

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മനുഷ്യ ഡ്രോണുകൾ വീടുകളിലെത്തും. ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ യജ്ഞം വാർഡ് തല പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാനായി പഞ്ചായത്ത് ഹാളിൽ ശില്പശാല നടത്തി .ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്ലസ്റ്റർ പ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ 'മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകൾ' എന്ന പ്രത്യേക പരിപാടി സംഘടിപിച്ച് മുഴുവൻ വീടുകളുടെയും മാലിന്യ സംസ്കരണത്തിന്റെ അവസ്ഥ നേരിൽ മനസ്സിലാക്കും . പൊതു ശുചീകരണം ,കൊതുക് നിർമ്മാർജ്ജനം ,ഹരിത കർമ്മ സേന പ്രവർത്തനം വാർഡ് തലത്തിൽ 100% കവറേജ് ,ഹോട്ട്സ്പോട്ട് കണ്ടെത്തൽ ,വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ പ്രദേശമാക്കി മാറ്റൽ ,ജലസ്രോതസ്സുകളുടെ മലിനീകരണം തടയൽ എന്നിവയ്ക്കായി പദ്ധതികൾ വാർഡ് തലത്തിൽ ഉണ്ടാക്കി പ്രവർത്തിക്കുന്നതാണ് .

ഇതിനായി വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി ക്ലസ്റ്റർ കമ്മിറ്റി യോഗം ഉടൻ വാർഡ് തലത്തിൽ ചേരുന്നതാണ് .ഈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ സാമൂഹ്യ വിലയിരുത്തൽ സമിതി ഉണ്ടാകുന്നതാണ് .ആരോഗ്യ ജാഗ്രത 2023 പഞ്ചായത്ത് ശില്പശാല പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു ,വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ രൂപരേഖയും കരട് വാർഡ് തല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപവും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ജമീല, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ അവതരിപ്പിച്ചു .സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,മെമ്പർമാരായ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കുഞ്ഞുമുഹമ്മദ് ,പ്രീജിത്ത് ,പ്രസാദ് സംസാരിച്ചു.

Health precautions; Human drones will enter homes

Next TV

Related Stories
കലാ സ്നേഹം; പടവുകൾ കയറി വിദ്യ ലിനീഷ്

Jun 7, 2023 08:26 PM

കലാ സ്നേഹം; പടവുകൾ കയറി വിദ്യ ലിനീഷ്

കലാ സ്നേഹം; പടവുകൾ കയറി വിദ്യ...

Read More >>
വിദ്യ ലീനിഷ്; സംസ്ഥാന തലത്തിലേക്ക്

Jun 4, 2023 10:50 AM

വിദ്യ ലീനിഷ്; സംസ്ഥാന തലത്തിലേക്ക്

വിദ്യ ലീനിഷ്; സംസ്ഥാന...

Read More >>
ആതിരയ്ക്ക് അനുമോദനം; ഉപഹാരവുമായെത്തിയത് അമ്മയുടെ സഹപാഠികൾ

May 10, 2023 06:01 PM

ആതിരയ്ക്ക് അനുമോദനം; ഉപഹാരവുമായെത്തിയത് അമ്മയുടെ സഹപാഠികൾ

ആതിരയ്ക്ക് അനുമോദനം; ഉപഹാരവുമായെത്തിയത് അമ്മയുടെ...

Read More >>
നവതാരങ്ങൾ;ഗോളടിച്ചത് ചരിത്രമായി കടത്തനാടിൻ്റെ താരങ്ങൾ

May 4, 2023 10:36 AM

നവതാരങ്ങൾ;ഗോളടിച്ചത് ചരിത്രമായി കടത്തനാടിൻ്റെ താരങ്ങൾ

ബേബി ലീഗിൽ ആൺകുട്ടികളോടൊപ്പം ഫുട്ബോൾ കളിച്ച് ഒരു പെൺകുട്ടി ഇത്രയും ഗോളടിച്ചത്...

Read More >>
ജാനകിക്കാടിന്റെ സൗന്ദര്യം അസ്വദിക്കാൻ ഇറ്റലിയിൽനിന്ന്‌ അഞ്ചംഗ സംഘം

May 3, 2023 10:54 PM

ജാനകിക്കാടിന്റെ സൗന്ദര്യം അസ്വദിക്കാൻ ഇറ്റലിയിൽനിന്ന്‌ അഞ്ചംഗ സംഘം

ഇക്കോ ടുറിസ്റ്റ് കേന്ദ്രമായ ജാനകിക്കാടിനെ ആസ്വദിക്കാൻ...

Read More >>
വഴിമുട്ടിച്ചതിന് ഉത്തരമുണ്ടോ ? പേരോട് കുടുംബത്തിൻ്റെ വഴിമുടക്കി ക്രൂരത, വീടിന് പുറത്തിറങ്ങാനാകാതെ വൃദ്ധ ദമ്പതികൾ

Apr 21, 2023 05:07 PM

വഴിമുട്ടിച്ചതിന് ഉത്തരമുണ്ടോ ? പേരോട് കുടുംബത്തിൻ്റെ വഴിമുടക്കി ക്രൂരത, വീടിന് പുറത്തിറങ്ങാനാകാതെ വൃദ്ധ ദമ്പതികൾ

ജീവിത സായാഹ്നത്തിൽ നിസ്സയായതായി അധികൃതരുടെ അനാസ്ഥയോട് പ്രതികരിക്കുകയാണ് തൂണേരി പഞ്ചായത്തിലെ ചെറിയ പേരോട്ട്...

Read More >>
Top Stories










Entertainment News