നാദാപുരം: വ്രത വിശുദ്ധിയുടെ നാളുകൾ കടന്നുവന്നതോടെ ആവേശത്തോടെ നാദാപുരത്തുകാരും. വിഭവ സമൃദ്ധമായ നോമ്പുതുറക്ക് ശേഷം റമദാനിലെ പ്രധാന ആരാധന കർമ്മമായ തറാവീഹ് നിസ്കാരം പള്ളികളും വീടുകളും കേന്ദ്രീകരിച്ചു വിശാലമായ രീതിയിൽ നടന്നുവരുന്നു. റമദാന് മുൻപേ പള്ളികളും, വീടുകളും, തെരഞ്ഞെടുക്കപ്പെട്ട സെന്ററുകൾ റമദാൻ മാസത്തിനായി വൃത്തിയാക്കി അറ്റകുറ്റപ്പണികൾ നടത്തി മുന്നൊരുക്കം നടത്തിയിരുന്നു.

പള്ളികളിൽ പെയിൻറ് അടിച്ചും, നമസ്കാര പായകൾ മാറ്റി പുതിയവ സ്ഥാപിച്ചും മിനുക്ക് പണികൾ നടത്തി. പള്ളികൾ കേന്ദ്രീകരിച്ച് നോമ്പ് തുറയും വിശിഷ്ടമായ രീതിയിൽ നടന്നു വരുന്നു. ദാന ധർമ്മത്തിന്റെ മാസം കൂടിയാണ് റമദാൻ. അനാഥരും അശരണരുമായ വർക്ക് നിർബന്ധ ദാനമായ സകാത്ത് നൽകേണ്ടത് പുണ്യം കർമ്മമായി കാണുന്നു. സി എച്ച് സെൻറർ, എസ്.കെ.എസ്.എസ്.എഫ് സഹചാരി ഉൾപ്പെടെയുള്ള ജീവകാരുണ്യ സംഘടനകൾ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഈ മാസത്തെ വിനിയോഗിക്കുന്നു.
പള്ളി കമ്മിറ്റികൾ കേന്ദ്രീകരിച്ച് റമദാൻ കിറ്റ് വിതരണവും നടത്തുന്നു. ഇക്കാര്യങ്ങളിൽ പ്രവാസി സംഘടനകളുടെ സഹായവും പ്രവർത്തനവും എടുത്തു പറയേണ്ടത് തന്നെയാണ്. കോവിഡ് സൃഷ്ടിച്ച ഭീതിയിൽ നിന്നും വ്യാപാരസ്ഥാപനങ്ങൾ മെല്ലെ ഉയർന്നുവരികയാണ്. വസ്ത്രധാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബേക്കറി പലഹാര കടകൾ ഉൾപ്പെടെയുള്ളവയിൽ തിരക്കുകൾ വർദ്ധിച്ചു വരുന്നുണ്ട്. ചൂടു കാലാവസ്ഥ ആയതുകൊണ്ട് തന്നെ പഴവർഗ്ഗങ്ങളുടെ വിപണിയും ഉണർന്നു.
നാദാപുരത്തെ വാണിജ്യ സൂപ്പർ മാർക്കറ്റുകളിലും ഈ ഒരു ഉണർച്ച പ്രകടമാണ്. നാദാപുരം കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള റമദാൻ റിലീഫ് പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഓരോ മനുഷ്യനും വിശപ്പിന്റെ വില അറിയണമെന്ന സന്ദേശമാണ് റമദാനിലൂടെ മാലോകർക്ക് നൽകുന്നത്. അതുവഴി മാനവ സൗഹാർദ്ദം, സ്നേഹം, ആത്മീയ ചൈതന്യം, വിശുദ്ധി എന്നിവ നേടി പുതിയ മനുഷ്യനായി രൂപ പ്പെടുക എന്നതാണ് റമദാന്റെ സന്ദേശം.
sleepless nights; Ramadan is day and night