എടച്ചേരി: എടച്ചേരി ഇരിങ്ങണ്ണൂർ റോഡിലെ വളവുകളിലും സുരക്ഷ നിർദ്ദേശം വേണമെന്ന ആവശ്യം ശക്തമാകുന്നു. വൈദ്യുതി പോസ്റ്റിലും, ഓവു പാലത്തിലുമായി സുരക്ഷാ ക്രമീകരണങ്ങളും, രാത്രികാലങ്ങളിൽ പ്രകാശത്താൽ ദർശിക്കാവുന്ന ക്രമീകരണങ്ങളും സ്ഥാപിതമായിട്ടുണ്ട്. കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണ് എടച്ചേരി ഇരിങ്ങണ്ണൂർ റോഡ്. നൂറുകണക്കിന് വാഹനങ്ങളാണ് സദാ സമയവും കടന്നു പോകുന്നത്.

എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ദർശിക്കുവാൻ കാണാത്ത തരത്തിലുള്ള വളവുകളാണ് റോഡിൽ മിക്കവയും. ചുരുങ്ങിയ വളവുകളിലും, പ്രധാന സ്ഥലങ്ങളിലും മാത്രമാണ് റിഫ്ലക്റ്റിംഗ് മിറർ സ്ഥാപിച്ചത്. വടകരയിലേക്ക് ഇരിങ്ങണ്ണരിൽ നിന്നും എടച്ചേരി വഴി പോകുന്ന ബസ്സ് സർവീസ്, എടച്ചേരി ഇരിങ്ങണ്ണൂർ ടൗണുകളെ ബന്ധിപ്പിക്കുന്ന ജീപ്പ് സർവീസുകൾ.ഇരിങ്ങണ്ണൂർ, നരിക്കുന്ന് സ്കൂളുകൾ ഉൾപ്പെടെയുള്ള മേഖലയിലെ അനവധി സ്കൂളിലേക്ക് പോകുന്ന സ്കൂൾ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സഞ്ചരിക്കുന്ന പ്രധാന പാതയാണ് ഇരിങ്ങണ്ണൂർ- എടച്ചേരി പാത.
ഒന്തവും, വളവുകളും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന പൊന്നാറത്തു മുക്കിലെ വളവുകൾ, എടച്ചേരി മീശ മുക്കിലെ ഒന്തം വളവ്, ഉൾപ്പെടെയുള്ള വളവുകളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ ഡിവൈഡറുകളോ സ്ഥാപിക്കണമെന്നാണ് വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം. പുതിയ കാലഘട്ടത്തിൽ വാഹന യാത്രക്കാരുടെയും വാഹനം ഉപയോഗിക്കുന്നവരുടെയും എണ്ണവും അനുനിമിഷം വർദ്ധിച്ചു വരികയാണ്.
അതുകൊണ്ടുതന്നെ റോഡുകളിൽ പാലിക്കേണ്ട, പുലർത്തേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ക്രമീകരണങ്ങളും ഇതോടൊപ്പം തന്നെ വർദ്ധിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് വാഹനം വഴുതുന്നതും എതിർശയിലേക്ക് വരുന്ന വാഹനങ്ങളുടെ പാതയിലേക്ക് തെന്നാതിരിക്കുവാനും വളവുകളിൽ ഡിവൈഡറുകളോ മറ്റു സംവിധാനമോ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
Need security; There is a strong demand for safety standards in curves too