പുറമേരി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർത്ഥം നാടെങ്ങും കാൽനട പ്രചാരണ ജാഥകൾ.
CITU. KSKTU AIKS. മസ്ദൂർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഏപ്രിൽ 5 ന് പാർലമെന്റ് മാർച്ച്. പുറമേരി മേഖല പ്രചരണ ജാഥ പുറമേരിയിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ.കെ. ബാബു, സി.എം വിജയൻ മാസ്റ്റർ , കെ. അച്ചുതൻ, വി പ്രസൂൺ, എ.പി. രമേശൻ മാസ്റ്റർ, എം റിനീഷ് എന്നിവർ സംസാരിച്ചു. ജാഥ മുതുവടത്തൂർ സമാപിച്ചു. സമാപന പൊതുയോഗം KSKTU ഏരിയ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.
Kisan Sanghar Rally; Propaganda marches all over the country