നാദാപുരം: ജനസേവന കാര്യത്തിൽ പുത്തൻ അധ്യായം രചിച്ച് വാർഡ് മെമ്പർ. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ചിയ്യൂർ ഏഴാം വാർഡ് മെമ്പറുമായ അഖില മാര്യാട്ട് ആണ് ഒഴിവ് ദിവസമായ ഇന്ന് വാർഡിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തികൾ വിലയിരുത്തിയത്.

ഏഴാം വാർഡിലെ പള്ളിമുക്ക്- ചെറുവലത്ത് ക്ഷേത്രം റോഡ് വർക്ക് വാർഡ് വികസന സമിതി അംഗങ്ങൾക്കൊപ്പം മോണിറ്ററിങ് ചെയ്തു. റോഡ് പ്രവർത്തി എത്രയും പെട്ടെന്ന് കഴിഞ്ഞു ഉദ്ഘാടനം ചെയ്യാൻ ആവുമെന്നാണ് പ്രതീക്ഷ.
കത്തറക്കണ്ടി തോട് സംരക്ഷണ പ്രവർത്തിയുടെ ഉദ്ഘാടനവും ഇന്ന് കഴിഞ്ഞു. 'പേ ടാക്സ് അറ്റ് ഹോം' പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് നികുതി പിരിപ്പിക്കൽ ക്യാമ്പിന്റെയും ഭാഗമായി.
സർവ്വശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് തുല്യതാ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ക്ലാസ് മുറിയിൽ സന്ദർശനം നടത്തുകയും, അവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
public service; Ward member by authoring a new chapter