നാദാപുരം: കളഞ്ഞു കിട്ടിയ പേഴ്സും, മൊബൈൽ ഫോണും തിരിച്ചു നൽകി യുവാക്കൾ മാതൃകയായി. വെള്ളൂർ സ്വദേശികളായ സാദിഖ് പുനത്തിൽ, ആഷിക് കോമത്തു കുനി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി റോഡിൽ നിന്ന് കിട്ടിയ വസ്തുക്കൾ നാദാപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

തുടർന്ന് ഉടമയെ കണ്ടെത്തുകയും എസ്.ഐ സജീവന്റെ സാന്നിധ്യത്തിൽ പേഴ്സ് കൈമാറുകയും ചെയ്തു. പേരോട് സ്വദേശിയായ ചെമ്പ്രാൻ കണ്ടി മൊയ്തു എന്നയാളുടേതായിരുന്നു നഷ്ടപ്പെട്ട പേഴ്സും, മൊബൈൽ ഫോണും.
returned; The youth won applause