കടമേരി: നാളികേരത്തിൻ്റെ കനത്ത വിലത്തകർച്ചയിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ് ഡി പി ഐ കടമേരി ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു .
കുറ്റ്യാടി മേഖലയിലെ പ്രധാന നാണ്യവിളയായ നാളികേരത്തിൻ്റെ മുമ്പെങ്ങുമില്ലാത്ത തരത്തിലെ വിലയിടിവ് ആശങ്കാ പരമാണ് .പാചകവാതകം ഉൾപെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റ പ്രതിസന്ധി നിലനിൽക്കുന്ന സമയത്തെ വിലക്കുറവ് നാളികേര കർഷകരും സാധാരണക്കാരു മുൾപെടെ ആയിരങ്ങളെയാണ് പ്രയാസത്തിലാക്കിയിരിക്കുന്നത് .
താങ്ങുവിലാ സമ്പ്രദായം നിലനിർത്തിയും,വിപണിയിൽ നേരിട്ടിടപെട്ടും ബദൽ മാർഗങ്ങൾ ആവിഷ്കരിച്ച് സർക്കാർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് യോഗം ഉണർത്തിച്ചു.
കടമേരി ബ്രാഞ്ച് SDPl സായാഹ്ന സംഗമം മണ്ഡലം പ്രസിഡൻ്റ് ആർ.എം റഹീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് SDPI പ്രസിഡൻ്റ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ബ്രാഞ്ചു ഭാരവാഹികളായ ഖാദർ കെ. കെ ,ഗഫൂർ എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമത്തോടെ യോഗം പിരിഞ്ഞു
Decline in coconut prices; Govt should urgently intervene SDPI