നാദാപുരം: നരിക്കാട്ടേരി സ്വദേശിനി അസ്മിനയുടെ ദുരൂഹ മരണത്തിൽ നാളെ കായക്കൊടിയിൽ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരണം നടക്കും. കായക്കൊടി ഗ്രാമപഞ്ചായത്ത് ദേവർകോവിൽ വാർഡിലെ അസ്മിനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിനായുള്ള പോരാട്ടത്തിനാണ് ആക്ഷൻ കമ്മറ്റി രൂപീകരിക്കുന്നത്.

ഇതിനുള്ള ബഹുജന കൺവൻഷൻ വെള്ളിയാഴ്ച വൈകീട്ട് 3.മണിക്ക് ദേവർകോവിൽ യുപി സ്കൂളിൽ വെച്ച് നടക്കും. നാടിൻ്റെ കൂട്ടായ പരിശ്രമമത്തിന്റെ കരുത്ത് തെളിയിക്കാനുള്ള സമയമാണിത്,ആയതിനാൽ എല്ലാവരും പങ്കെടുത്ത് ഇതൊരു വലിയ ജനകീയ മുന്നേറ്റമായി മാറുന്നതിന് സഹകരിക്കണമെന്ന് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ.ഒ.പി പറഞ്ഞു.
Death of Asmina; Formation of All Party Action Committee in Kayakodi tomorrow