നാദാപുരത്ത് മഴയെത്തും മുമ്പേ മനുഷ്യഡ്രോണുകൾ ക്യാമ്പയിന് തുടക്കം കുറിച്ചു

നാദാപുരത്ത് മഴയെത്തും മുമ്പേ മനുഷ്യഡ്രോണുകൾ ക്യാമ്പയിന് തുടക്കം കുറിച്ചു
Apr 1, 2023 09:42 AM | By Athira V

നാദാപുരം: ആരോഗ്യജാഗ്രത 2023 ൻ്റെ ഭാഗമായി വീടുകളിൽ സന്ദർശനം നടത്തി മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള "മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക് 'എന്ന പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി.

എല്ലാ വാർഡുകളിലും 50 വീടുകൾ അടങ്ങുന്ന ക്ലസ്റ്ററുകൾ തിരിച്ച് ഓരോ ക്ലസ്റ്ററിനും പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട് . സ്ക്വാഡ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് ജൈവ അജൈവ ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിച്ച് പ്രത്യേക വിവരശേഖരണ ഫോറത്തിൽ രേഖപ്പെടുത്തുകയും , പോരായ്മകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും ചെയ്യും.

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വീടുകളിൽ ബോധവൽക്കരണ നോട്ടീസും വിതരണം ചെയ്യുന്നുണ്ട് .

8 ,9 വാർഡുകളിലാണ് ഇന്നലെ തുടക്കമിട്ടത് എട്ടാം വാർഡിലെ പൂശാരിമുക്കിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പദ്ധതി ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, വാർഡ് മെമ്പർ എ കെ ബിജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, റമീസ കുനിയിൽ ,ഉഷ കെ, ഇല്ലിക്കൽ കുഞ്ഞി സൂപ്പി ,സുനിത ചെമ്പ്ര എന്നിവർ പങ്കെടുത്തു.

The human drones started the camp before the rains hit Nadapuram

Next TV

Related Stories
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

May 13, 2025 07:06 AM

നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

പെറന്റിംഗ് ക്ലാസ് സംഘടിപ്പിച്ച് കെയർ & ക്യൂർ പോളിക്ലിനിക്ക്...

Read More >>
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
Top Stories










News Roundup






GCC News