തൂണേരി : വീട് നിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയ ഇടത് പക്ഷ സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തൂണേരി പഞ്ചായത്ത് കമ്മിറ്റി തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. മുസ്ലിം ലീഗ് തൂണേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു.

സി.കെ നാസർ മുഖ്യ പ്രഭാഷണം നടത്തി.ഹമീദ് എൻ.ടി.കെ അധ്യക്ഷത വഹിച്ചു. ഫിർദൗസ് നാളൂർ, മുഹമ്മദ് പേരോട്, സമീർ പനോളി, മബ്റൂഖ് എൻ.സി, ഹാരിസ് കോടഞ്ചേരി, അഫ്സൽ വി.കെ, ജവാദ് ബി.എം.ബി, റമീസ് പി പി, ഫള്ൽ തൂണേരി എന്നിവർ സംസാരിച്ചു.
youth league protest in thuneri