തൂണേരി: കെട്ടിട പെർമിറ്റ്, അപേക്ഷ ഫീസ്, കെട്ടിട നികുതി എന്നിവയിലെ സർക്കാർ കൊള്ളക്കെതിരെ കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി തൂണേരി ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

കെ പി സി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ,അമ്മദ് നടക്കേന്റവിട,ടി പി അബുല്ല മാസ്റ്റർ, കെ യു ലത്തീഫ്,സി കെ ബഷീർ,ടി ടി കെ ബഷീർ, അബ്ദുല്ല കണ്ണങ്കെ, ഫിർദൗസ് നാളൂർ സംസാരിച്ചു.
പൊന്നാണ്ടി കുഞ്ഞാലി, യൂസുഫ് കണ്ണങ്കോട്ട്, പി കെ സി ഹമീദ്, എ കെ സി ആലിക്കുട്ടി ഹാജി,ഹമീദ് ചന്ദ്രിക,ജലീൽ ആവടിമുക്ക്,സമീർ പനോളി,അഷ്റഫ് വണ്ണാന്റവിട, അബൂബക്കർ കൊടോളി, അമ്മദ് കണ്ടോത്ത്,ഫസലു റഹ്മാൻ, സഫീർ എം,സൽമാൻ,ഇസ്മയിൽ കെ യു, സമീർ പി പി നേതൃത്വം നൽകി.സി ഹമീദ് മാസ്റ്റർ സ്വാഗതവും കെ യു സാലിഹ് നന്ദിയും പറഞ്ഞു.
Muslim League held a protest rally