കല്ലാച്ചി: കല്ലാച്ചി ടൗണിന്റെ വികസനം മഴയ്ക്കു മുന്‍പ് നടക്കില്ലെന്നുറപ്പായിരിക്കുകയാണ് . പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ അനുവദിച്ചെങ്കിലും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ ഇത് വരെ വ്യാപാരികള്‍ സന്നദ്ധരായിട്ടില്ല. റോഡിലെ താല്‍ക്കാലിക അറ്റകുറ്റപ്പണി പോലും നടത്തേണ്ടെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .

കൂടാതെ ശുദ്ധജലപദ്ധതിക്കായി വെട്ടിപൊളിച്ച റോഡും നന്നാക്കിയിട്ടില്ല. ഒടുവിൽ പൊടിശല്ല്യം കാരണം ദുരിതത്തിലായ വ്യാപാരികള്‍ കഴിഞ്ഞ ദിവസം ടൗണില്‍ സമരം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ട് ഏറെയായെങ്കിലും പുതിയ റോഡ് അലൈന്‍മെന്റ് തയാറായിട്ടില്ല.
കടകളുടെ ഇരു ഭാഗങ്ങളില്‍ നിന്നും റോഡിനോട് ചേര്‍ക്കേണ്ട സ്ഥലത്തെച്ചൊല്ലിയാണ് തര്‍ക്കം. വരുന്ന മഴക്കാലത്തും റോഡ് പുഴയാകുന്ന സ്ഥിതിയാണ് ഇപ്പോൾ . റോഡില്‍ കുഴി വെട്ടിയതു കാരണം വാഹനങ്ങള്‍ പാര്‍ശ്വങ്ങളില്‍ താഴ്ന്നു പോകാന്‍ സാധ്യതയുമേറിയതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ മഴ പെയ്തപ്പോള്‍ പോലും റോഡില്‍ വെള്ളക്കെട്ടായിരുന്നു.
Development of Kalachi Town; The traders did not leave the place