തൂണേരി: (nadapuramnews.in)തൂണേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന തൂണേരി ഫെസ്റ്റിലെ ക്രിക്കറ്റ് ടൂർണ്ണമെൻ്റിന് കുഞ്ഞിപ്പുര മുക്കിൽ തുടക്കമായി. ടൂർണമെന്റ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു.

കൂടാതെ രണ്ട് ആഴ്ച നീണ്ട് നിൽക്കുന്ന തൂണേരി ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറും . ഹംസ ചെക്യാട്, മുഹമ്മദ് പേരോട്, ഹമീദ് എൻ.ടി.കെ, ഫിർദൗസ് നാളൂർ, കെ.പി റിയാസ്, ഹമീദ് പി.കെ.സി, ജവാദ് ബി.എം.ബി, ജൈനുദ്ദീൻ, സമീർ പനോളി എന്നിവർ സംബന്ധിച്ചു
Thuneri Fest; The cricket tournament has started