തൂണേരി: ( nadapuramnews.in)ഹരിത കർമ്മ സേനയും നാട്ടുകാരും റോഡും പരിസരവും ശുചീകരിച്ച ശേഷം വീണ്ടും റോഡ് സൈഡിൽ സഞ്ചിയിൽ കെട്ടി മാലിന്യങ്ങൾ തള്ളി.

നാദാപുരം പോലീസിൻ്റെ സഹായത്തോടുകൂടി പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വേറ്റുമ്മൽ മാലിന്യം തള്ളിയത് മാഹിയിലെ ബാറുടമയായ ഗൂഡല്ലൂർ സ്വദേശിയാണെന്ന് കണ്ടെത്തി.
തൂണേരി കുടുംബശ്രീ ഹോട്ടലിനു മുന്നിൽ മാലിന്യം തള്ളിയത് മുടവന്തേരി സ്വദേശിയാണെന്നും കണ്ടെത്തുകയുണ്ടായി. ഗൂഡല്ലൂർ സ്വദേശിക്ക് 25000 ഫൈന് ഈടാക്കാനും മുടവന്തേരി സ്വദേശിക്ക് നോട്ടീസ് നൽകാനുള്ള നടപടി സ്വീകരിച്ചു.
Two persons arrested; Garbage was thrown in bags on the road in Vuttummal