തൂണേരി: ( nadapuramnews.in ) ആരോഗ്യവകുപ്പ് ഇടപെട്ട് തടഞ്ഞത് വലിയ ആരോഗ്യ പ്രശ്നം. നാദാപുരത്തെ വിവാഹ വീട്ടിലെ മാലിന്യം തൂണേരിയിൽ എത്തിച്ച് കത്തിക്കാൻ ശ്രമം.

ആരോഗ്യവകുപ്പും വാർഡ് മെമ്പറും ചേർന്നാണ് മാലിന്യം പിടിച്ചെടുത്തത്. അഥിതി തൊഴിലാളികളെ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചതായിരുന്നു. നാദാപുരം പഞ്ചായത്തിലെ കല്യാണ വീട്ടിലെമാലിന്യം വാഹനത്തിൽ തൂണേരി പഞ്ചായത്തിലെആറാം വാർഡിൽ കൊണ്ടിട്ട് കത്തിക്കാനുള്ളശ്രമമാണ് വാർഡ്മെമ്പർ സുധ സത്യനും ആരോഗ്യ വകുപ്പും പഞ്ചായത്ത് ഉദ്ധ്യോഗസ്ഥരും എത്തി തടയുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തത്.
Blocked by the Department of Health; An attempt was made to bring the waste from the matrimonial home to Thuneri and burn it