---
title: "100 തൊഴിൽ ദിനങ്ങൾ; മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്തിൻ്റെ പുരസ്കാരം"
english_title: "100 working days; Award of block panchayat to three gram panchayats"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117310/100-working-days-award-of-block-panchayat-to-three-gram-panchayats"
published_at: "2023-05-26T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470a6d3d8025_anumodhanam_pic.jpg"
keywords: []
---

# 100 തൊഴിൽ ദിനങ്ങൾ; മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്തിൻ്റെ പുരസ്കാരം

> **Lead Summary:** **തൂണേരി: [ **മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2022-23 വർഷം കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും കൂടുതൽതൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുകയും പദ്ധതി വിഹിതപൂർത്തികരണത്തിൽമികച്ച രൂപത്തിൽ പ്രവർത്തിക്കുകയും ചെയ്ത തൂണേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമ പഞ്ചായത്തുകൾക്ക് അനുമോദനം .

## Article Content

**തൂണേരി: [ **മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2022-23 വർഷം കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും കൂടുതൽതൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുകയും പദ്ധതി വിഹിതപൂർത്തികരണത്തിൽമികച്ച രൂപത്തിൽ പ്രവർത്തിക്കുകയും ചെയ്ത തൂണേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമ പഞ്ചായത്തുകൾക്ക് അനുമോദനം .

എടച്ചേരി, ചെക്യാട്, പുറമേരി ഗ്രാമപഞ്ചായത്തുക്കാണ് വിവിധ വിഭാഗങ്ങളുടെ നേട്ടങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ പുരസ്കാരം ലഭിച്ചത്. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. വൈസ്: പ്രസിഡണ്ട് TK അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ നസീമ കൊട്ടാരത്തിൽ (ചെക്യാട് ) എൻ പത്മിനി ടീച്ചർ (എടച്ചേരി) ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ ബി ഡി ഒ ദേവികരാജ്.ടി.ആർ വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് :പ്രസിഡണ്ട് സൽമ രാജു. പുറമേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വിജിഷ ബ്ലോക്ക് മെമ്പർ എ.ഡാനിയ, ജോയിൻ്റ് ബി.ഡി.ഒ സ്വപന, അശ്വിൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117310/100-working-days-award-of-block-panchayat-to-three-gram-panchayats)