നാദാപുരം: (nadapuramnews.in) പുതിയ അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് നടന്ന പ്രവേശനോത്സവം നാട്ടുത്സവമാക്കി മാറ്റി നാദാപുരം ഗവണ്മെന്റ് യു പി സ്‌കൂൾ . ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനമാണ് നാട്ടുകാരുടെ ഉത്സവമായി മാറിയത് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവേശനോത്സവം വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . നവാഗതരായ കുട്ടികൾക്ക് പി ടി എ പ്രസിഡന്റ് സി കെ നാസർ ഉപഹാരം നൽകി . മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയമാണിത് . ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ പുതിയ കുട്ടികളെ പ്രസിഡന്റ് വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂമുകളിലേക്ക് ആനയിച്ചു
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാൻ എം സി സുബൈർ , വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ ,പി ടി എ -എസ് എം സി ഭാരവാഹികളായ റഹീം കോറോത്ത് ,അനിൽകുമാർ ,എ കെ സക്കീർ , ബാബു , എന്നിവർ സംസാരിച്ചു . പ്രധാനാധ്യാപകൻ സി എച്ച് പ്രദീപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജിദ് മാസ്റ്റർ നന്ദിയും പറഞ്ഞു .
Knowledge is sweet; Nadapuram Govt: UP School Entrance Festival has turned into National Festival