നാദാപുരം: (nadapuramnews.in) ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ശൂചീകരണത്തിന്റെ ഭാഗമായി ആലോചന യോഗം ചേർന്നു. സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നാദാപുരം ടൗണിൽ ശുചീകരണം നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ നാസർ അധ്യക്ഷത വഹിച്ചു.വ്യാപാരികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ജൂൺ അഞ്ചിന് രാവിലെ ഏഴ് മുതൽ 10 വരെയാണ് ജനകീയ ശുചീകരണം നടത്തുക. മുഴുവൻ കച്ചവടക്കാരും കടകളടച്ച് ശുചീകരണത്തിൽ പങ്കാളികളാകാൻ യോഗത്തിൽ തീരുമാനമായി.
നാദാപുരം ടൗണിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ജനപ്രതിനിധികൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചേർന്ന് ശുചീകരിക്കും. ഓരോ കച്ചവടക്കാരനും അവരുടെ കടയും പരിസരവും ശുചീകരിക്കുകയും പാഴ് വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറും.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ശുചിത്വ മാലിന്യ മാർഗ്ഗരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി സുബൈർ, ജനിദ ഫിർദൗസ് വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ, അബ്ബാസ് കണേക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ, വ്യാപാരി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Public sanitation consultation meeting was held in Nadapuram