പുറമേരി: (nadapuramnews.in) പുറമേരി ബാഫഖി മെമ്മോറിയൽ അറബിക് കോളജ് ദാറുസ്സലാം മദ്രസ്സ, മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹാജി മാർക്കുള്ള യാത്രയയപ്പും എസ് എസ് എൽ സി , ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നൽകി.

പരിപാടി ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അഹമദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കെ.സി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹാരിസ് റഹ്മാനി തിനൂർ പാരൻ്റിങ് ക്ലാസിന് നേതൃത്വം ബിവഹിച്ചു .
സി.കെ.ഇബ്റാഹീം, മജീദ് പനയുള്ള കണ്ടി, പനയുള്ളതിൽ സൂപ്പി ഹാജി, മുഹമ്മദ് പുറമേരി, മജീദ് ഹാജി മുറിച്ചാണ്ടി, ഹിളിർ റഹ്മാനി എടച്ചേരി, വി.വി.മജീദ്, പി.ലത്തീഫ് മാസ്റ്റർ, ഷംസീർ കേളോത്ത്, മുഹമ്മദലി കാട്ടിയത്ത്, പി.കെ. അമ്മദ് ഹാജി, പി.കെ.മൊയ്തു സംസാരിച്ചു.ഒപ്പം എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.
Pumaari Arabic College Darussalam Madrasa; Hajj farewell and congratulatory gathering for high achievers