തൂണേരി: (nadapuramnews.in) ഉമ്മൂമ്മയുടെ ഓർമ്മയ്ക്ക് സഹപാഠികൾക്ക് ചെറുമകൻ്റെ സമ്മാനം. നഫീസ മെമ്മോറിയൽ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തൂണേരി ഇ.വി യുപി സ്കൂളിലെ നഴ്സറിയിലെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്ക് സ്ലേറ്റ് വിതരണം ചെയ്തു.

വാർഡ് മെമ്പർ ടി.എൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കൃഷണൻ കാനന്തേരി , ഇ.വി.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ സുധീഷ് മാസ്റ്റർ , ട്രസ്റ്റി അംഗം അബ്ബാസ് അൻസാഫിന്റെ മകനും ഇ.വി.യു.പി സ്കൂൾ വിദ്യാർത്ഥിയുമായ അഷാദ്.എ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
Ummumma's memory; Slate was presented to the nursery students of EV UP School, Thuneri