പാറക്കടവ് :(nadapuramnews.in) ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു കെ ജി പ്രവേശനോത്സവം സംഘടിപ്പിച്ചു. സിറാജുൽ ഹുദ ജന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി വിദ്യാരംഭം കുറിച്ച് ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് സിറാജുൽ ഹുദ നേടിയ വൈജ്ഞാനിക മുന്നേറ്റങ്ങളെ അദ്ദേഹം അനുസ്മരിച്ചു.

ദാറുൽ ഹുദ പൂർവ വിദ്യാർത്ഥികളിൽ നിന്നും മികവ് തെളിയിച്ചു ഉയരങ്ങളിലെത്തിയവരെ പ്രത്യേകം അഭിനന്ദിച്ചു. മാനേജിങ് ഡയറക്ടർ മുഹമ്മദ് അസ്ഹരി, മാനേജർ മുനീർ സഖാഫി, പ്രിൻസിപ്പൽ മൂസ പനോളി, മോറൽ ഹെഡ് റഹീം സഖാഫി, തുടങ്ങിയവർ സംസാരിച്ചു.420 ലധികം പുതിയ വിദ്യാർത്ഥികളാണ് അറിവിന്റെ ആദ്യക്ഷരം കുറിച്ചത്.
Organized Kinder Garden Entrance Festival