പാറക്കടവ് : (nadapuramnews.in) അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൽ പതാക ഉയർത്തലും പ്രതിജ്ഞയെടുക്കലും നടത്തി.

ചെക്യാട് ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രനും പാറക്കടവ് ബ്രാഞ്ചിൽ പി. പ്രമോദും ജാതിയേരി ബ്രാഞ്ചിൽ കെ. സൗമ്യയും കുറുവന്തേരി ബ്രാഞ്ചിൽ കെ.കുഞ്ഞബ്ദുള്ളയും പതാക ഉയർത്തി.
സെക്രട്ടറി കെ.ഷാനിഷ്കുമാർ, കെ.സ്മിത, പി.ബിനു, കെ.പി.രാജീവൻ, എം.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
#International Cooperation Day # chekkyad bank #parakkadavu