പാറക്കടവ്: (nadapuramnews.com) പാറക്കടവിൽ 13 മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുപ്പതാമത് എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവിൻ്റെ സ്വാഗതസംഘം ഓഫീസ് തുറന്നു . സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹുസൈൻ സഖാഫി, സി. കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, പുന്നോറത്ത് അമ്മദ് ഹാജി, പൊന്നംങ്കോട് അബൂബക്കർ ഹാജി, വളയം മമ്മു ഹാജി, സൂപ്പി ഹാജി, കല്ലുകൊത്തി അബൂബക്കർ ഹാജി, റഹീം സഖാഫി പാറക്കടവ് എന്നിവർ സംബന്ധിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സര പരിപാടിയിൽ പതിനാലു ഡിവിഷനുകളിൽ നിന്നായി ആറു വിഭാഗത്തിൽ രണ്ടായിരത്തിൽപരം മത്സരാർത്ഥികൾ സംഗമിക്കുന്നുണ്ട്. പന്ത്രണ്ട് വേദികളിലായി അതിവിപുലമായ സംവിധാനങ്ങളാണ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് വേണ്ടി പാറക്കടവിൽ ഒരുങ്ങുന്നത്.
#District Literary Festival #Welcome Committee #open #parakkadav