നാദാപുരം: (nadapuramnews.com) റീ വാല്യഷനിലൂടെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിക്ക് 10 മാർക്ക് വർധിച്ചു.ഇതോടെ എല്ലാ വിഷയത്തിലും എ.പ്ല സായി. പേപ്പർ പരിശോധിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് വിദ്യാർഥിയുടെ തീരുമാനം. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേണലിസം വിദ്യാർഥി കെ.നഹലക്കാണ് 10 മാർക്ക് വർധിച്ചത്.

ഹ്യൂമാനിറ്റീസ് (ജേണലിസം ) കോമ്പിനേഷനിൽ ജേണലിസം വിഷയത്തിൽ ഒഴിച്ച് എല്ലാ വിഷയത്തിലും നഹ് ലക്ക് ഫുൾ എ.പ്ലസ് നേടിയിരുന്നു. ജേണലിസം പേപ്പറിൽ ഒന്നാം വർഷം ഫുൾ മാർക്കിന് രണ്ട് മാർക്ക് മാത്രമാണ് കുറവുണ്ടായത്.രണ്ടാം വർഷം റിസൾട്ട് വന്നപ്പോൾ ജേണലിസത്തിൽ 32 മാർക്കാണ് ലഭിച്ചത്.
പ്രതീക്ഷതിലും മാർക്ക് കുറഞ്ഞതോടെ റീ വാല്യേഷന് അപേക്ഷിക്കുകയായിരുന്നു. വൈകിയെങ്കിലും എല്ലാ വിഷയത്തിലും ഫുൾ എ .പ്ലസ് നേടിയതിൻ്റെ സന്തോഷത്തിലാണ് നഹ ല. പേരോട് സ്കൂളിലെ ജേണലിസം ബാച്ചിൽ ഇപ്രാവിശ്യം 92 ശതമാനമാണ് വിജയശതമാനം. രണ്ട് പേർക്ക് എല്ലാ വിഷയത്തിലും ഫുൾ എ-പ്ലസുണ്ട്. മേക്കുന്ന് സ്വദേശി തയ്യുള്ളതിൽ മുസ്തഫയുടെയും ആയിഷയുടെയും മകളാണ് നഹല .
#10 mark #extra #nahala #got #all subect #a plus #nadapuram