എടച്ചേരി : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നരേന്ദ്ര മോദിക്കെതിരെ ജനകീയ വിചാരണം സംഘടിപ്പിച്ചു.

മണിപ്പൂർ രണ്ടര മാസക്കാലമായി കത്തിയെരിമ്പോഴും സ്ത്രീകൾക്കു നേരെ പ്രാകൃതമായ ലൈംഗീകാതിക്രമങ്ങൾനടക്കുമ്പോഴും കലാപകാരികളെ അമർച്ച ചെയ്യാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എടച്ചേരിയിൽ ജനകീയ വിചാരണ ചെയ്തു.
മേഖല സെക്രട്ടറി രാജീവ് വള്ളിൽ ഉദ്ഘാടനം ചെയ്തു. സി രാഗേഷ്, സി കെ ജീജീഷ്, വി ശശീന്ദ്രൻ, കെ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
#edacheri #NarendraModi #led