#NagasakiDay | നാഗസാക്കി ദിനം; ദാറുൽ ഹുദ മീഡിയം സ്കൂൾ പീസ് റാലി സംഘടിപ്പിച്ചു

#NagasakiDay  |  നാഗസാക്കി ദിനം; ദാറുൽ ഹുദ മീഡിയം സ്കൂൾ പീസ് റാലി സംഘടിപ്പിച്ചു
Aug 9, 2023 07:30 PM | By Kavya N

പാറക്കടവ് : (nadpuramnews.com)  ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനചാരണത്തിന്റെ ഭാഗമായി പാറക്കടവിൽ പീസ് റാലി സംഘടിപ്പിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും അവസാനിപ്പിച്ചു സമാധാനം പുനസ്ഥാപിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന സന്ദേശവുമായാണ് വിദ്യാർത്ഥി റാലി സംഘടിപ്പിച്ചത്.

സമാധാന സന്ദേശമുയർത്തി വെള്ളരി പ്രാവുകളെ പറത്തിക്കൊണ്ട് റാലി ആരംഭിച്ചു. പീസ് റാലിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, പ്രിൻസിപ്പാൾ മൂസ പനോളി,

മോറൽ ഹെഡ് അബ്ദു റഹീം സഖാഫി, എച്ച് ഒ ഡി ശശീന്ദ്രൻ, അസി മാനേജർ നിസാർ ഫാളിലി,പി ടി എ പ്രതിനിധികളായ അബൂബക്കർ ഹാജി കെ കെ,ഇസ്മായിൽ മാവിലാട്ട്, ഹെഡ് ബോയി മുഹമ്മദ്‌ ഷിനാൻ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

#NagasakiDay #DarulHudaMediumSchool #organized #Peace #Rally

Next TV

Related Stories
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

May 11, 2025 10:10 AM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്...

Read More >>
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം നാളെ

May 10, 2025 08:12 PM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം നാളെ

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം നാളെ...

Read More >>
Top Stories










News Roundup