വാണിമേൽ : (nadapuramnews.com) കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയുടെ പരപ്പുപാറ യൂണിറ്റ് ജനറൽ ബോഡിയോഗത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സി. കെ ശിവറാം വ്യാപാരി കൾക്ക് ചികിത്സധന സഹായം കൈമാറി.
വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്റ് സി. ബാലൻ യൂണിറ്റ് ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായ സമിതി ജില്ല കമ്മിറ്റി അംഗം കെ. പി കുഞ്ഞിരാമൻ,വാണിമേൽ മേഖല കമ്മിറ്റി അംഗം ടി വി കുമാരൻ,ടി കെ കുഞ്ഞികണ്ണൻ,ടി.പി അശോകൻ എന്നിവർ സംസാരിച്ചു. ടി കെ ശശി സ്വാഗതം പറഞ്ഞു.
#Vyapara #Mithra #funded #treatment