Featured

#onchantha | ഓണ ചന്ത ;ചെക്യാട് സഹകരണ ബാങ്ക് രണ്ടിടത്ത് ഓണചന്ത തുറന്നു

News |
Aug 24, 2023 12:01 PM

പാറക്കടവ്: (nadapuramnews.com)  കേരള സർക്കാർ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണചന്ത ആരംഭിച്ചു. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനു വേണ്ടിയുടെ സഹകരണ വകുപ്പിന്റെ പദ്ധതിയാണിത്.

13 ഇനം പലവ്യഞ്ജനങ്ങൾ സബ്ബ്സിഡി നിരക്കിലും മറ്റ് ഇനങ്ങൾ വിലക്കുറവിലുമാണ് ഓണ ചന്തയിലൂടെ വിൽപ്പന നടത്തുന്നത്. ഓണചന്തയുടെ ഉദ്ഘാടനം പാറക്കടവ് നീതി കൺസ്യൂമർ സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ നിർച്ചഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ, ഡയറക്ടർ വി.കെ.ശ്രീധരൻ, ബ്രാഞ്ച് മാനേജർ പി.ബിനു,

സ്റ്റോർ മാനേജർ കെ.രമേശൻ, പി.കെ. പൊക്കൻഎന്നിവർ സംസാരിച്ചു. കുറുവന്തേരി അമ്പൂന്റെ പറമ്പിൽ ബാങ്ക് ഡയറക്ടർ ജെ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ കെ.പി.രാജീവൻ, കെ.ടി.കെ.ഷിബിൻ, പി.രജിൽ കുമാർ, വി. അച്ചുതൻ എന്നിവർ സംസാരിച്ചു.

#OnaChantha #Chekyad #CooperativeBank #opened #OnaChantha #twoplaces

Next TV

Top Stories