പുറമേരി : (nadapuramnews.com) പുറമേരിയിൽ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു . ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് അപകടം നടന്നത് .

ക്യാപിന് സമീപത്ത് നിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവർ പുറമേരിയിൽ എത്തിയപ്പോൾ വാഹനം നിർത്തുകയും തുടർന്ന് പരിശോധിക്കുകയുമായിരുന്നു .
നാട്ടുകാരുടെയും ഡ്രൈവറുടെയും സംയോജിത ഇടപെടൽ കൊണ്ടാണ് വൻ ദുരന്തം ഒഴിവായത് . ഫയർ എസ്റ്റിനിഷൻ ഉപയോഗിച്ചാണ് തീ അണച്ചത് .
#vehicle #carrying #gas cylinder #caught #fire #Purameri