പാറക്കടവ് : ഉത്രാട നാളിൽ നാടിന് സ്നേഹവിരുന്നു നൽകിയാണ് ഈ വർഷത്തെ തിരുവോണത്തെ കുറുവന്തേരി സ്വീകരിച്ചത്. ഗ്രാമിക കല - സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് 'തുമ്പപ്പൂപോലൊരോണം എന്ന പേരിൽ പ്രദേശത്തെ മുഴുവൻ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തി ഓണസദ്യ നൽകിയത്.

ജാതിമത കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുഴുവനാളുകളും ഓണ സദ്യയുണ്ണാൻ കുറുവന്തേരി യു.പി സ്കൂളിൽ എത്തിച്ചേർന്നു. ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ പ്രസിഡന്റ് വി. സജീവൻ അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ഭാരവാഹികളായ എൻ കുമാരൻ ,വളളിൽ അബ്ദുള, യു. ദാമോദരൻ മാസ്റ്റർ, എ.പി. നാണു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി കെ പി റിഗിൽ സ്വാഗതവും ട്രഷറർ പി.പി. മഹേഷ് നന്ദിയും പറഞ്ഞു.
ഗ്രാമിക കലാസാംസ്കാരിക വേദിയുടെ സ്ത്രീ കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിര കളി ഉത്രാടം നാളിലെ ആഘോഷത്തിന് മാറ്റുകൂട്ടി. ഓണസദ്യയുണ്ണാനും തിരുവാതിര കാണാനും ഒത്തിരിയാളുകൾ സ്കൂൾ മൈതാനത്തെത്തി.
വാർദ്ധക്യ സഹജമായ കാരണങ്ങളിലും മറ്റും വീടുകളിൽ കഴിയുന്ന മറ്റ് കുടുംബാംഗങ്ങൾക്ക് ഭക്ഷണം എത്തിക്കാനും സംഘാടക സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
#GRAMIKAKALA #Kuruvantherikala #art #preparing #love #feast #nation #Uthradam