പാറക്കടവ് : (nadapuramnews.com) സിറാജുൽ ഹുദാ പാറക്കടവ് കാമ്പസിൽ നടന്ന് വരാറുള്ള മീലാ ദാഘോഷ പരിപാടികളും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് ഉസ്താദിൻ്റ മദ്ഹുറസൂൽ വാർഷിക പ്രഭാഷണവും സപ്തംബർ 18, 19 (തിങ്കൾ & ചൊവ്വ ) ദിവസങ്ങളിൽ നടക്കും . പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി .
സ്വാഗത സംഘം ചെയർമാൻ :പുന്നങ്കോട് അബൂബക്കർ ഹാജി ,ജനറൽ കൺവീനർ :കല്ലുകൊത്തി അബൂബക്കർ ഹാജി ,ഫിനാൻസ് സെക്രട്ടററി പുന്നോറത്ത് അമ്മദ് ഹാജിയെയും തെരഞ്ഞെടുത്തു . സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ അബ ദു റഹിം സഖാഫിയുടെ
അദ്ധ്യക്ഷതയിൽ കുമ്മോളി ഇബ്രാഹിം സഖാഫി ഉൽഘാടനം നിർവ്വഹിച്ചു.മുനീർ സഖാഫി ഓർക്കാട്ടേരി വിഷയാവതരണം നടത്തി .ആയങ്കി കുഞ്ഞബ്ദുല്ല സഖാഫി ,സലിം നഈമി സംസാരിച്ചു .നിസാർ ഫാളിലി സ്വാഗതവും ഫാരിസ് സഖാഫി നന്ദിയും പറഞ്ഞു.
#Madhurazul #Welcome #team #formed #Parakkadu #annual #lecture