വാണിമേൽ: (nadapuramnews.com) സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സത്യൻ നീലിമയെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വെള്ളിയോടിലെ പിടിഎയും, സ്റ്റാഫും അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ പി രാജന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഇന്ദിര , ഹെഡ്മാസ്റ്റർ രാജീവൻ പി പുതിയെടുത്ത്, വാണിമേൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ കെ.ചന്ദ്രബാബു. സി കെ ശിവറാം, എ പി ഷൈനി ഇബ്രാഹിം മാസ്റ്റർ, മുനീർ കെ.സി, ടി.പ്രദിപ് കുമാർ, അഷറഫ് കൊറ്റാല, സി കെ ജലീൽ പി ടി മഹമൂദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
ഒപ്പം ഫുട്ബോൾ വിഭാഗം കേരള സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് സബ്ജൂനിയർ,ജൂനിയർ കോഴിക്കോട് ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.പി ശ്രീജേഷ് മാസ്റ്റർ നന്ദി പറഞ്ഞു.
#State #teacher #awardwinner #SathyanNeelima #felicitated