വാണിമേൽ: (nadapuramnews.com) വർഷങ്ങൾക്കു മുമ്പ് പടിയിറങ്ങിയ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് മാഷും കുട്ടികളുമായി അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു. വാണിമേൽ എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'അഫാസ്' അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയാണ് അവിസ്മരണീയ അനുഭവമായത്.

വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന 80 കഴിഞ്ഞ പൂർവ്വ അധ്യാപകരായ റോസലി ടീച്ചർ, കുഞ്ഞി കൃഷ്ണവാര്യർ മാസ്റ്റർ എന്നിവരെ അവരുടെ വീട്ടിൽ ചെന്ന് പൊന്നാട അണിയിച്ചു. വൈകീട്ട് സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങിൽ മുൻ പ്രധാന അധ്യാപകരായ ടി കുഞ്ഞാലി മാസ്റ്റർ, വി പി ബാലകൃഷ്ണ കുറുപ്പ് എന്നിവരെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ ഉപഹാരം നൽകി.
പോയ കാലത്തിന്റെ ഓർമ്മകൾ പങ്കുവെച്ച സംഗമം ഏറെ വികാരനിർഭരമായി. ഇപ്പോൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തന്റെ പഴയ ശിഷ്യർക്ക് മുന്നിൽ കുഞ്ഞാ ലി മാസ്റ്റർ വാചാലനായി. പാടിയും പറഞ്ഞുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ അന്നത്തെ ക്ലാസ് മുറി പലരുടെയും മനസ്സിൽ തെളിഞ്ഞു. അഫാസ് പ്രസിഡന്റ് എ കെ മമ്മു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ഇസ്മയിൽ വാണിമേൽ, ഹെഡ്മാസ്റ്റർ സി വി അഷ്റഫ്, മാനേജർ എം കെ അമ്മദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, ബ്ലോക്ക് മെമ്പർ ടി സുഹ്‌റ, എഴുത്തുകാരൻ ബഷീർ മുളിവയൽ, മൊയ്തു ചെന്നാട്ട്, ടി അബ്ദുറഹ്മാൻ, എം കെ നൗഷാദ്, ടി കെ മൊയ്തൂട്ടി,
വി കെ കുഞ്ഞാലി മാസ്റ്റർ, സി വി മൊയ്തീൻ ഹാജി, കെ ബാല കൃഷ്ണൻ, കെ ജിജിന, എം വി മുഹമ്മദ് നജീബ്, പി കെ റസിയ, ഇക്ബാൽ കളത്തിൽ, എം കെ ആരിഫ എന്നിവർ സംസാരിച്ചു. പി കെ ജമീല ഗാനം ആല പിച്ചു. സ്കൂൾ വിദ്യാർത്ഥി റിഹാൻ മുജീബ് വരച്ച ഡോ. എസ് രാധാകൃഷ്ണന്റെ ചിത്രം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ടിനു കൈമാറി.
#Once #again #Master #children #love #unforgettable