വാണിമേൽ : (nadapuramnews.com) ഭരണഘടനയെ അപ്രസക്തമായി പാർലമെണ്ടിൽ ചർച്ച പോലും ചെയ്യാതെ ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കി മാറ്റാനുള്ള കേന്ദ്ര ഭരണാധികാരികളുടെ ശ്രമത്തിനെതിരെ അണിനിരക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖലാ സമ്മേളനം വാണിമേൽ പരപ്പുപാറയിൽ സമാപിച്ചു. പു.ക.സ സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. എ കെ പീതാംബരൻ മാസ്റ്റർ പതാക ഉയർത്തി.കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ എ പുരുഷൻ കടലുണ്ടി, ഗുലാബ് ജാൻ, സുരേഷ് കൽപ്പത്തൂർ, പി.പി ചാത്തു, ഡോ.മിനി പ്രസാദ്,
പി.പി സജിത്ത് കുമാർ, വി.രാജീവ് എന്നിവർ സംസാരിച്ചു.സി.രാഗേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ടി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ വി.രാജീവ് പ്രസിഡണ്ട് പി.കെ രവീന്ദ്രൻ സെക്രട്ടറി കെ.രാജൻ ട്രഷറർ .
#Rally #against #move #change #name #India #P.C.A. #Conference