എടച്ചേരി : (nadapuramnews.in) ജല ജീവൻ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനവും പമ്പ് ഹൗസ് സ്ഥലത്തിന്റെ രേഖ കൈമാറലും എം എൽ എ ഇ കെ വിജയൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ എക്സ് ഇ മറിയം, ഇ ഇ രാജു എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

തുണ്ടിയിൽ നജീബിന്റെ സ്മരണയ്ക്കായി പമ്പ് ഹൗസ് സ്ഥലത്തിന്റെ രേഖകൾ സഹോദരൻ തുണ്ടിയിൽ ജലീൽ എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രാജൻ കൊയിലോത്ത്,നിഷ എൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഡാനിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടിവി ഗോപാലൻ, അനിൽകുമാർ, സുരേന്ദ്രൻ, ബാലൻ ടി കെ , പ്രേംദാസ്, ആർ ടി ഉസ്മാൻ, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ സ്വാഗതവും ശ്രീജ പാലപ്പറമ്പത്ത് നന്ദിയും രേഖപ്പെടുത്തി. 53 കോടി രൂപയുടെ പദ്ധതിയാണ്. പഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും ശുദ്ധജലം എത്തിക്കാൻ വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
#WaterMissionProject #EKVijayan #mla #dedicated