വാണിമേൽ: (nadapuramnews.in) മുപ്പത്തെട്ടാമത് ദേശീയ നേത്രദാന പക്ഷാചരണം കോഴിക്കോട് ജില്ലാതല സമാപനം എം എൽ എ ഇ കെ വിജയൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്കിടയിൽ നേത്രദാനത്തിനെ കുറിച്ച് അവബോധം നൽകുന്നതിനുവേണ്ടി ഓഗസ്റ് ഇരുപത്തഞ്ചു മുതൽ സെപ്റ്റംബർ എട്ടുവരെ ദേശീയ തലത്തിൽ നടന്ന പരിപാടിയാണ് നേത്രദാന പക്ഷാചരണം.

പരിപാടിയുടെ സമാപനം ഇന്ന് രാവിലെ പത്തുമണിക്ക് കുറ്റല്ലൂർ പൊരുന്നൻ ചന്തു സ്മരാക സേവാകേന്ദ്രത്തിൽ വെച്ച് നടന്നു. പരിപാടിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ സ്വാഗതം അർപ്പിച്ച് സംസാരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ വിഷയാവതരണം നടത്തി. തൂണേരി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ ഇന്ദിര, ഹെൽത്ത് സൂപ്പർവൈസർ വി.പി സജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ജയരാജൻ, ട്രൈബൽ പ്രമോട്ടർ ബിനിമോൾ, വാണിമേൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ചന്ദ്രബാബു എ, ഡിസ്ട്രിക്ട് ഒഫ്തൽമിക് കോഓർഡിനേറ്റർ ഷെറീന എസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
ഡിസ്ട്രിക്ട് ഒഫ്തൽമിക് സർജൻ ഡോ. പി. വിജയൻ നേത്രദാന ബോധവത്കരണ ക്ലാസ് എടുത്തു. എൻ പി സി ബി & വി ഐ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ലതിക വി ആർ നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി എച്ച് സി വളയം മെഡിക്കൽ ഓഫീസർ ഡോ. സിന്ധുകല എ ആർ നേത്രദാന സമ്മത പത്രം സ്വീകരിച്ചു. എഫ് എച്ച് സി വാണിമേൽ മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ പരിപാടിക്ക് നന്ദി പറഞ്ഞു. തുടർന്ന് നേത്ര പരിശോധയും മെഡിക്കൽ ക്യാമ്പും നടന്നു. പ്രതികൂല കാലാവസ്ഥയിലും മികച്ച ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ദേയമായി.
#eyedonation #national #district #ekvijayan