Sep 9, 2023 10:14 AM

പുറമേരി : (nadapuramnews.com) വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി മദ്യവും മയക്കുമരുന്നും ഒഴുക്കുന്ന പുറമേരിയിലെ മാഫിയാ സംഘത്തിനെതിരെ നടപടി വേണമെന്ന് സിഐടിയു . ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു പുറമേരി സെക്ഷൻ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു.

സമ്മേളനം യൂണിയൻ ജില്ലാ വൈ: പ്രസിഡണ്ട് വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്യതു . എം.ടി.കെ. മനോജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെകട്ടറി ഏ ടി.കെ. ഭാസ്ക്കരൻ കെ.പി.സജീവൻ കെ.ടി.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇ എം സുനിൽ സ്വാഗതവും എം.കെ.ഗോപാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എം.ടി.കെ. മനോജൻ (പ്രസിഡണ്ട് ) എം.ബാബു എം.കെ.ഗോപാലൻ (വൈസ് പ്രസിഡണ്ടുമാർ) ഇ.എം.സുനിൽ (സെക്രട്ടറി) കെ എൻ സുനിൽ , കെ സുരേന്ദ്രൻ (ജോ : സെക്രട്ടറിമാർ ) കെ.പി.സുരേന്ദ്രൻ (ഖജാൻജി ).

#Alcohol #drugs #Action #should #taken #against #mafiagroup #Pumaari - CITU

Next TV

Top Stories