പാറക്കടവ് : (nadapuramnews.com) പാറക്കടവ് ഗവ: എം യു പി സ്കൂളും പാറക്കടവ് കെയർ ആൻഡ് ക്യൂറും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രമേഹ രോഗ വിദഗ്ധൻ ഡോ. ഇർഷാദാണ് കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസ് എടുത്ത് നൽകിയത്.
തുടർന്ന് കുട്ടികൾക്കായി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ അഹമ്മദ് ടി പി,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ, പി ടി എ പ്രസിഡന്റ് അഷ്‌റഫ് സി കെ തുടങ്ങിയവർ പങ്കെടുത്തു.
#awarnessclass #condiucted #parakkadavu