പാറക്കടവ് : (nadapuramnews.com) ചെക്യാട് വിവാഹ വിരുന്നിനോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിൽ സംഘർഷം. 10 പേർക്കെതിരെ കേസെടുത്തു. ചെക്യാട് കുന്നംചാലിൽ ചന്ദ്രന്റെ മകന്റെ വിവാഹ സൽക്കാരത്തിനിടെ ഞായറാഴ്ച രാത്രിയാണ് സംഘർഷം ഉണ്ടായത്. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഇതിൽ നാല് പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ചന്ദ്രന്റെ ബന്ധുവായ എടച്ചേരി നോർത്തിലെ അനീഷ് നൽകിയ പരാതിയിലാണ് വളയം പൊലീസ് 10 പേർക്കെതിരെ കേസെടുത്തത്.
കുറുക്കൻമടിയിൽ അജിൻലാൽ, രഖിൽ കയ്യേറക്കൽ, കല്ലൻ കൊത്തിയിൽ ദിനേശൻ , ഗിരീശൻ, അനീഷ് , താഴെ പുരക്കൽ കുഞ്ഞൂട്ടൻ , കുഞ്ഞൂട്ടന്റെ ഇളയ സഹോദരൻ ഉൾപ്പടെ ഉള്ള 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
#Conflict #Chekyad #marriagehouse #Case #against #10people