പുറമേരി : (nadapuramnews.com) വാർഡ് 13 ഉം വാർഡ് 4 ന്റെ തണ്ണീർ പന്തൽ ഭാഗവും കൺടൈൻമെന്റ് സോൺ ആക്കിയ നിലയ്ക്ക് അവിടങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ തീരുമാനിച്ചു. വാർഡ് 13 ൽ ഒരു കുടുംബം കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട നിലയ്ക്ക് അവിടങ്ങളിൽ അതീവ ജാഗ്രത ഉണ്ടാവണം എന്നും പനി ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം യോഗത്തിൽ പറഞ്ഞു.

ഒപ്പം വാർഡ് 13 ലെ റോഡുകൾ അടക്കാൻ ബാക്കിയുള്ളത് കൂടി അടക്കാൻ തീരുമാനിച്ചു. സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് മരുന്നും ആവശ്യ വസ്തുക്കളും എത്തിച്ചുകൊടുക്കാൻ തീരുമാനം എടുക്കുകയും . അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് പ്രത്യേക ശ്രദ്ധ കൊടുത്ത് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനം എടുത്തു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:വി. കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു.പി. ജി, നാദാപുരം എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ മുഹമ്മദ് അലി, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, രവി കൂടത്താം കണ്ടി, രജീഷ് ഇ.ടി.കെ, മനോജ് മുതുവടത്തൂർ, മുഹമ്മദ് പുറമേരി, എൻ.കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.
#Nipa #vigilance #emergency #all-partymeeting #held #purameri #GramPanchayath