വാണിമേല്‍: (nadapuramnews.in) നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അടിയന്തര യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, പരപ്പുപാറ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ:സഫർ ഇഖ്‌ബാൽ, വാർഡ് മെമ്പർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തിര തീരുമാനങ്ങള്‍ എടുത്തു . വാണിമേൽ ഗ്രാമപഞ്ചായത്തിൽ ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി.
ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്നും വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതാണെന്നും , ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതുമാനിന്നും യോഗത്തിൽ തീരുമാനിച്ചു .
#nipah #vanimel #gramapanchayath #emergency #meeting #conducted