നാദാപുരം: (nadapuramnews.in) നാദാപുരം ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്ത് എന്ന പദവിയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡുകളിലും റിങ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു.
ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ യജ്ഞം പൂർത്തീകരിക്കുന്നത്. ചിയ്യൂർ ഏഴാം വാർഡിലെ റിങ് കമ്പോസ്റ്റ് വിതരണം ഇന്ന് നടന്നു.
ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനും വളമായി ഉപയോഗിക്കാനും വേണ്ടി ഉപയോഗിക്കുന്ന റിങ് കമ്പോസ്റ്റ് ശുചിത്വ യജ്ഞത്തിൽ ഏറ്റവും ഉപകാരപ്രദമാണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വാർഡ് കൺവീനർ സുബൈർ കെ പി, അയൽസഭ കൺവീനർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
#Sanitation #Yajna #Ringcompost #distributed #7thward #Nadapurampanchayath