നാദാപുരം: (nadapuramnews.in) നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ടൗൺ ഉൾപ്പെടുന്ന സ്റ്റേറ്റ് ഹൈവെയിൽ ജലജീവൻ മിഷൻ കുഴിയെടുക്കുന്നത് വാർഡ് മെമ്പർ എം സി സുബൈറിൻറെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
നേരത്തെ പൈപ്പിടാൻ കുഴിയെടുത്തത് കാരണം നിരവധി റോഡുകളാണ് ഒമ്പതാം വാർഡിൽ ഉൾപ്പെടെ പഞ്ചായത്തിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതായികിടക്കുന്നത്. ഇതു ടൗണുകളിൽ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. നിരവധി സമരങ്ങളും ചർച്ചകളും നടന്നെങ്കിലും ഇതുവരെ പരിഹാരം ആവാത്ത പാശ്ചാത്തലത്തിലാണ് പ്രവൃത്തി തടഞ്ഞത്.
ഇ ഇ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗ തീരുമാനങ്ങൾ നടപ്പിലാക്കി തകർന്ന റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയില്ലെങ്കിൽ നാദാപുരം പഞ്ചായത്ത് ഇനിയുള്ള പ്രവർത്തികൾ തടയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നേരെത്തെ പറഞ്ഞിരുന്നു.
കോൺക്രീറ്റ് പൊട്ടിക്കുന്ന ഭാഗങ്ങളിൽ പകരം കോൺക്രീറ്റ് ചെയ്യാമെന്ന് പറഞ്ഞ് എ ഇ രംഗത്ത് വന്നെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. പൈപ്പിടുന്നതിന് കുഴിക്കുന്ന റോഡുകൾ പൂർണ്ണമായും പൂർവ്വസ്ഥിതിയിലാക്കാതെ കുഴിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മെമ്പർ എം സി സുബൈർ പറഞ്ഞു.
#digging #statehighways #stopped