നാദാപുരം: (nadapuramnews.in) മാലിന്യമുക്ത നവകേരളം നാദാപുരം ഗ്രാമ പഞ്ചായത്ത് നടത്തുന്ന ഹൗസ് ക്യാമ്പയിനിന്റെ ഭാഗമായി പ്രസിദ്ദീകരിച്ച ബുക്‌ലെറ്റിന്റെ പ്രകാശന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

ഒക്ടോബർ 31 ന് നടക്കകുന്ന ശുചിത്വ മഹാസംഗമത്തിന്റെ ഭാഗമായാണ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ഈ മാസം 23 മുതൽ 30 വരെ വീടു കയറുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷ വഹിച്ചു.mസ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ, എം സി സുബൈർ മെമ്പർ, പി പി ബാലകൃഷ്ണൻ, സെക്രടറി ഇൻ ചാർജ്ജ് ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ്ബാബു, ശുചിത്വ മിഷൻ ബ്ലോക് കോ ഓഡിനേറ്റർ കുഞ്ഞിരാമൻ, വി ഇ ഒ വിജയൻ, കില എക്സ്പേർട്ട് ഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു.
#Publication #booklet #house #campaign #started #Nadapuram #waste-free #state