പാറക്കടവ് : (nadapuramnews.com) സിറാജുൽ ഹുദയുടെ ഈ വർഷത്തെ മീലാദുന്നബി ആഘോഷങ്ങൾക്ക് ഇന്നലെ തുടക്കമായി. സ്വാഗത സംഘം ചെയർമാൻ പൊന്നങ്ങോട്ട് അബൂബക്കർ ഹാജി പതാക ഉയർത്തി. പാറക്കടവ് മസാർ സിയറാത്തിന് സയ്യിദ് ഹുസൈൻ തങ്ങൾ നേതൃത്വം നൽകി.
തുടർന്ന് ഇംഗ്ലീഷ് മീഡിയം, സ്കൂൾ ഓഫ് എക്സലൻസ്, മോർണിംഗ് മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അണി നിരന്ന ഗ്രാൻഡ് റാലി പാറക്കടവ് ടൗണിൽ നടന്നു.
ഇശാ നിസ്കാരനന്തരം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മദ്ഹുറസൂൽ പ്രഭാഷണം നടത്തി.ഇന്ന് മദ്രസ, ദഅവ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
#Miladcelebrations #started #SirajulHuda #Parakkad